പാഞ്ചജന്യം മണിയൂർ sound of youth

ഞായറാഴ്‌ച

ചവർ ആയിരിക്കു ഇതെന്ന് അറിയാ എൻക്കില്ലുകമന്റ്നു വ്വേണ്ടി എന്തു ചെയ്യുന്ന ഈ കാലത്ത് 2 കമന്റ്നു വ്വേണ്ടി ഇവിടെ കുറിചിടുന്നു ഒരു ക്മന്റ് തരുമല്ലാ

മീനമാസം പിറന്നു മണിയൂരിലമ്മതൻ മഹ്ത്സവമായ് മംഗളദായിനി അമ്മതൻ മഹെത്സവമായ് മനമുരുക്കും വെളയിൽ മൻസുരുകി വിളിചാൽ കാരുണ്യത്തിൻ കരങൾ നിട്ടുമമ്മ കരുണാമയി കാവിലമ്മ വാപ്ര് ത്ത് കവിലമ്മ കണ്ണിർ പൊയിയും മനസ്സിൽ കനവിന്റ് തിരിനാളാം കൊളുത്തുമമ്മ നിൻ തിരുനദയിൽ കെയ്കൂപ്പി നിൽക്കുബേൾ കണുന്നു ജ്നാൻ കൊടുങല്ലുർ അമ്മതൻ ചെയ്തന്യഭാവം അമ്മെ ഭഗവതി ദെവിഭഗവതി മീനമാസം പിറന്നു മണിയൂരിലമ്മതൻ മഹ്ത്സവമായ് മംഗളദായിനി അമ്മതൻ മഹെത്സവമായ് മനമുരുക്കും വെളയിൽ മൻസുരുകി വിളിചാൽ കാരുണ്യത്തിൻ കരങൾ നിട്ടുമമ്മ കരുണാമയി കാവിലമ്മ വാപ്ര് ത്ത് കവിലമ്മ കണ്ണിർ പൊയിയും മനസ്സിൽ കനവിന്റ് തിരിനാളാം കൊളുത്തുമമ്മ നിൻ തിരുനദയിൽ കെയ്കൂപ്പി നിൽക്കുബേൾ കണുന്നു ജ്നാൻ കൊടുങല്ലുർ അമ്മതൻ ചെയ്തന്യഭാവം അമ്മെ ഭഗവതി ദെവിഭഗവതി BY UNNITHALAKKAL

വ്യാഴാഴ്‌ച

ചവർ ആയിരിക്കു ഇതെന്ന് അറിയാ എൻക്കില്ലുകമന്റ്നു വ്വേണ്ടി എന്തു ചെയ്യുന്ന ഈ കാലത്ത് 2 കമന്റ്നു വ്വേണ്ടി ഇവിടെ കുറിചിടുന്നു ഒരു ക്മന്റ് തരുമല്ലാ

,മഞ്ഞൾ പ്രസാദം നെറുകയിൽ ചാർത്തി മധുര മനൊഹര സ്വപ്ന്ഗൾ കൊണ്ടു നടക്കും മാത ള പ്പൂവിൻ നിറമുള്ള മലനാടിൻ മകളെ മലയളിപ്പെണെ നി യെവിടെ നിൻ നിയലെവിടെ പുളിയിലക്കര മുണ്ടു ജൊരിഞുത്തു വരും പാടുവാനിളും കുയിൽ നാദവുമുള്ള പുക്കയ്തപ്പുവിൻ മണമുള്ള മലയാളി പെണെ പാദങൾ രണ്ടിലും വെള്ളിച്ചിലക യണിഞു പാവാടക്കരി പെൺകുട്ടി നിയെവിടെ അന്തിമേഘ കാർകൂന്തൽ അരയന്ന പിടപൊലെ കൺപൊളകൾ അധരങളിൽ അന്തി സുര്യ പ്രഭയുളള മലയാളി പ്പെണെ മലനാടിൻ മകളെ മഞ്ഞൾ പ്രസാദം നെറുകയിൽ ചാർത്തി മധുര മനൊഹര സ്വപ്ന്ഗൾ കൊണ്ടു നടക്കും മാത ള പ്പൂവിൻ നിറമുള്ള മലനാടിൻ മകളെ മലയളിപ്പെണെ നി യെവിടെ നിൻ നിയലെവിടെ പുളിയിലക്കര മുണ്ടു ജൊരിഞുത്തു വരും പാടുവാനിളും കുയിൽ നാദവുമുള്ള പുക്കയ്തപ്പുവിൻ മണമുള്ള മലയാളി പെണെ പാദങൾ രണ്ടിലും വെള്ളിച്ചിലക യണിഞു പാവാടക്കരി പെൺകുട്ടി നിയെവിടെ അന്തിമേഘ കാർകൂന്തൽ അരയന്ന പിടപൊലെ കൺപൊളകൾ അധരങളിൽ അന്തി സുര്യ പ്രഭയുളള മലയാളി പ്പെണെ മലനാടിൻ മകളെ BY UNNITHALAKKAL

തിങ്കളാഴ്‌ച

ചൊവ്വാഴ്ച

മണിയൂർ പഞ്ചായത്ത്അംഗങ്ങളുടെ വിവരം

panjajanyam maniyurമണിയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം
തദ്ദേശസ്ഥാപനത്തിന്റെ പേര് മണിയൂര്‍ ഗ്രാമ പഞ്ചായത്ത്
ആകെ അംഗങ്ങളുടെ എണ്ണം 21
വനിതാ അംഗങ്ങളുടെ എണ്ണം 11
പ്രസിഡന്റ് സുരേഷ് ബാബു ബി
സുഭാഷ്, മണിയൂര്‍ സൗത്ത്, മണിയൂര്‍, കോഴിക്കോട് (ജില്ല), 673533
0496-2536338 (Resi), 9447689766,9946428853 (M‍)
വിഭാഗം :ജനറല്‍
വൈസ് പ്രസിഡന്റ്‌ റീജ ഒ.കെ
ഒടിയില്‍ കുനിയില്‍, പാലയാട്, പാലയാട് നട, കോഴിക്കോട് (ജില്ല), 673521
, 9961147548 (M‍‍)
വിഭാഗം :വനിത
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
നം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ / ചെയര്‍പേഴ്സണ്‍ മേല്‍വിലാസം ഫോണ്‍ മൊബൈല്‍
1 ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി റീജ ഒ.കെ ഒടിയില്‍ കുനിയില്‍, പാലയാട്, പാലയാട് നട, കോഴിക്കോട്, 673521 - 9961147548
2 വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി ബാലന്‍ സി ചാത്തോത്ത്, പതിയാരക്കര നോര്‍ത്ത്, പതിയാരക്കര, കോഴിക്കോട്, 673105 0496-2536695 9447850454
3 ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി നജിമ എം.കെ അഭയം, മണിയൂര്‍ സൗത്ത്, മണിയൂര്‍‍‍‍‍‍, കോഴിക്കോട്, 673533 0496-2230108 9447517914
4 ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി നാരായണന്‍ കെ.എം ഇല്ലത്ത്, മണിയൂര്‍ ഈസ്റ്റ്, മണിയൂര്‍, കോഴിക്കോട്, 673533 0496-2536102 9961641008

സ്റ്റാന്റിംഗ് കമ്മിറ്റികള്‍


ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
നം പേര് ഔദ്യോഗിക പദവി മേല്‍വിലാസം ഫോണ്‍ മൊബൈല്‍
1 റീജ ഒ.കെ ചെയര്‍പേഴ്സണ്‍ ഒടിയില്‍ കുനിയില്‍, പാലയാട്, പാലയാട് നട, കോഴിക്കോട്, 673521 - 9961147548
2 വിമല മുറിച്ചാണ്ടിയില്‍ മെമ്പര്‍ മുറിച്ചാണ്ടിയില്‍, പതിയാരക്കര, പതിയാരക്കര, കോഴിക്കോട്, 673111 04962538098 9387916622
3 മറിയം കള്ളര്‍ കോവുമ്മല്‍ മെമ്പര്‍ കള്ളര്‍ കോവുമ്മല്‍, മങ്കര, മണിയൂര്‍, കോഴിക്കോട്, 673533 0496-253771 9400537771
4 ഹമീദ് മാസ്റ്റര്‍ എം.കെ മെമ്പര്‍ മാണിക്കോത്ത് കണ്ടി, മീനത്തുകര, പാലയാട്, കോഴിക്കോട്, 673521 0496-2536001 8086292566,9447359594
5 ഷിജിന കുനിയില്‍ മെമ്പര്‍ കുനിയില്‍, കരുവഞ്ചേരി, പാലയാട്, കോഴിക്കോട്, 673521 - 9495742224,9539420103


വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
നം പേര് ഔദ്യോഗിക പദവി മേല്‍വിലാസം ഫോണ്‍ മൊബൈല്‍
1 ബാലന്‍ സി ചെയര്‍മാന്‍ ചാത്തോത്ത്, പതിയാരക്കര നോര്‍ത്ത്, പതിയാരക്കര, കോഴിക്കോട്, 673105 0496-2536695 9447850454
2 ഷൈമ പി മെമ്പര്‍ കൂത്തപ്പള്ളി മീത്തല്‍, മുടപ്പിലാവില്‍ നോര്‍ത്ത്, മന്തരത്തൂര്‍, കോഴിക്കോട്, 673105 - 9447847059
3 ബാലന്‍ പി.പി മെമ്പര്‍ കോണിയപറമ്പത്ത്, മുടപ്പിലാവില്‍ നോര്‍ത്ത്, മന്തരത്തൂര്‍, കോഴിക്കോട്, 673105 - 9495030289
4 കുഞ്ഞിരാമന്‍ മാസ്റ്റര്‍ കെ.ടി മെമ്പര്‍ കെ.ടി.ഹൗസ്, ചെരണ്ടത്തൂര്‍, ചെരണ്ടത്തൂര്‍, കോഴിക്കോട്, 673541 0496-2536676 9495642008
5 മോളി ചിരങ്കര മെമ്പര്‍ ചിരങ്കര, മുതുവന, മുതുവന, കോഴിക്കോട്, 673533 0496-2538180 9496462921


ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
നം പേര് ഔദ്യോഗിക പദവി മേല്‍വിലാസം ഫോണ്‍ മൊബൈല്‍
1 നജിമ എം.കെ ചെയര്‍പേഴ്സണ്‍ അഭയം, മണിയൂര്‍ സൗത്ത്, മണിയൂര്‍‍‍‍‍‍, കോഴിക്കോട്, 673533 0496-2230108 9447517914
2 ആയിശ നടുക്കണ്ടിയില്‍ മെമ്പര്‍ നടുക്കണ്ടിയില്‍, മന്തരത്തൂര്‍, തോടന്നൂര്‍, കോഴിക്കോട്, 673108 - 9495412681
3 ബാലന്‍ മാസ്റ്റര്‍ കെ.എം മെമ്പര്‍ ഭാസുരം, മന്തരത്തൂര്‍, മന്തരത്തൂര്‍, കോഴിക്കോട്, 673105 0496-2204705 8086146842
4 അനീഷ് വി.കെ മെമ്പര്‍ വണ്ണത്താംകണ്ടിത്താഴ, എടത്തുംകര, മന്തരത്തൂര്‍, കോഴിക്കോട്, 673105 - 9645686590
5 റുഖിയ എന്‍.കെ മെമ്പര്‍ നെല്ലിക്കുന്ന മലയില്‍, കുന്നത്തുകര, പാലയാട്, കോഴിക്കോട്, 673521 - 9847138818


ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
നം പേര് ഔദ്യോഗിക പദവി മേല്‍വിലാസം ഫോണ്‍ മൊബൈല്‍
1 നാരായണന്‍ കെ.എം ചെയര്‍മാന്‍ ഇല്ലത്ത്, മണിയൂര്‍ ഈസ്റ്റ്, മണിയൂര്‍, കോഴിക്കോട്, 673533 0496-2536102 9961641008
2 മല്ലിക വി.പി മെമ്പര്‍ പടിഞ്ഞാറെ മീത്തല്‍, കുറുന്തോടി, മന്തരത്തൂര്‍, കോഴിക്കോട്, 673105 0496 3163996 8086038391
3 നിഷ എരവത്ത് മെമ്പര്‍ എരവത്ത്, എളമ്പിലാട്, മണിയൂര്‍, കോഴിക്കോട്, 673533 04963403125 9495015516
4 ഹാഷിം നീലിയേടത്ത് മെമ്പര്‍ നീലിയേടത്ത്, പതിയാരക്കര നോര്‍ത്ത്, പതിയാരക്കര, കോഴിക്കോട്, 673105 - 9946641240
5 സുധീഷ് കുമാര്‍ വി.പി മെമ്പര്‍ വലിയപറമ്പത്ത്, പതിയാരക്കര നോര്‍ത്ത്, പതിയാരക്കര, കോഴിക്കോട്, 673105 0496-3110707 9847183135

ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍
വാര്‍ഡ്‌ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 പതിയാരക്കര നോര്‍ത്ത് വിമല മുറിച്ചാണ്ടിയില്‍ സി.പി.ഐ (എം) വനിത
2 മുടപ്പിലാവില്‍ നോര്‍ത്ത് ഷൈമ പി സി.പി.ഐ (എം) വനിത
3 മുടപ്പിലാവില്‍ സെന്‍റര്‍ ബാലന്‍ പി.പി സി.പി.ഐ (എം) ജനറല്‍
4 മന്തരത്തൂര്‍ ആയിശ നടുക്കണ്ടിയില്‍ എം.എല്‍ വനിത
5 എടത്തുംകര ബാലന്‍ മാസ്റ്റര്‍ കെ.എം സി.പി.ഐ (എം) ജനറല്‍
6 കുറുന്തോടി ഈസ്റ്റ് അനീഷ് വി.കെ സി.പി.ഐ (എം) എസ്‌ സി
7 കുറുന്തോടി വെസ്റ്റ് മല്ലിക വി.പി ഐ.എന്‍.സി വനിത
8 എളമ്പിലാട് നിഷ എരവത്ത് സി.പി.ഐ (എം) വനിത
9 ചെരണ്ടത്തൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ കെ.ടി ഐ.എന്‍.സി ജനറല്‍
10 മങ്കര മറിയം കള്ളര്‍ കോവുമ്മല്‍ എം.എല്‍ വനിത
11 മണിയൂര്‍ ഈസ്റ്റ് നാരായണന്‍ കെ.എം സി.പി.ഐ (എം) ജനറല്‍
12 മണിയൂര്‍ സൗത്ത് നജിമ എം.കെ സി.പി.ഐ (എം) വനിത
13 മണിയൂര്‍ നോര്‍ത്ത് സുരേഷ് ബാബു ബി സി.പി.ഐ (എം) ജനറല്‍
14 മുതുവന മോളി ചിരങ്കര എസ്.ജെ (ഡി) വനിത
15 കുന്നത്തുകര റുഖിയ എന്‍.കെ സ്വതന്ത്രന്‍ വനിത
16 മീനത്തുകര ഹമീദ് മാസ്റ്റര്‍ എം.കെ ഐ.എന്‍.സി ജനറല്‍
17 കരുവഞ്ചേരി ഷിജിന കുനിയില്‍ ഐ.എന്‍.സി വനിത
18 പാലയാട് റീജ ഒ.കെ സി.പി.ഐ (എം) വനിത
19 പതിയാരക്കര സൗത്ത് ഹാഷിം നീലിയേടത്ത് ഐ.എന്‍.സി ജനറല്‍
20 പതിയാരക്കര സെന്‍റര്‍ ബാലന്‍ സി സി.പി.ഐ ജനറല്‍
21 നടുവയല്‍ കടപ്പാട് http://www.lsg.kerala.gov.in/reports/lbMembers

മണിയൂർ ചരിത്രം

panjajanyam m

പ്രാക് ചരിത്രം
കടത്തനാട്ടിലെ കുറ്റിപ്പുറം കോവിലകത്തിന്‍റെ അധീനതയില്‍പ്പെട്ട മണിയൂര്‍, മന്തരത്തൂര്‍, പാലയാട്, കരുവഞ്ചേരി എന്നീ നാല് അംശങ്ങള്‍ കൂടിയതാണ് മണിയൂര്‍ പഞ്ചായത്ത്. തച്ചോളി ഒതേനനന്‍റെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു പഴയകാലചരിത്രം ഈ പഞ്ചായത്തിനുണ്ട്.


സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
നെല്ലാച്ചേരി രാമര്‍ കുറുപ്പ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ പങ്കെടുത്ത പ്രധാനികളിലൊരാളാണ്. അദ്ദേഹം വാര്‍ധയില്‍ ഗാന്ധിജിയുടെ ശിഷ്യനായി വളരെക്കാലം സേവനമനുഷ്ഠിച്ചു. കെ. കേളപ്പന്‍റെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്തിരുന്നു. തറമ്മല്‍ കൃഷ്ണന്‍, വാകയാട് നാരായണന്‍ നമ്പ്യാര്‍, ടി.കെ. നാരായണന്‍ നമ്പ്യാര്‍, എ. നാരായണന്‍ അടിയോടി എന്നിവരും സജീവമായി ദേശീയ പ്രസ്ഥാനത്തില്‍ പങ്കെടുത്തിട്ടുണ്ട്.


പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1954 ല്‍ മണിയൂര്‍, ചെരങ്ങത്തൂര്‍, എളമ്പിലാട് ദേശങ്ങളില്‍പ്പെട്ട അന്നത്തെ മണിയൂരംശം അതിര്‍ത്തിയായി മണിയുർ പഞ്ചായത്ത് രൂപംകൊണ്ടു. ആദ്യ പ്രസിഡന്‍റായ ഒ. ബാലനെയും വൈസ് പ്രസിഡന്‍റായ മാടത്തില്‍ കുഞ്ഞിക്കണ്ണനെയും പഞ്ചായത്തിലെ മുഴുവന്‍ വോട്ടര്‍മാരും കൊപൊക്കി നേരിട്ട് തെരഞ്ഞെടുക്കുകയായിരുന്നു.
കടപ്പാട് http://www.lsg.kerala.gov.in/pages/history.

തിങ്കളാഴ്‌ച

panjajanyam maniyur
തരംഗമാകുന്ന ആന്‍ഡ്രോയിഡ്




(ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2010 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)


2010-ലെ ഏറ്റവും മികച്ചതും ജനപ്രീതി നേടിയതുമായ സോഫ്റ്റ്വെയര്‍ ഏതെന്ന് ചോദിച്ചാല്‍ അതിനുത്തരം നല്‍കാന്‍ കോര്‍ക്കറസിന് ഒട്ടും സങ്കോചമില്ല. ആന്‍ഡ്രോയിഡ് തന്നെ. ഇങ്ങനെ എഴുതുമ്പോള്‍ നിങ്ങളുടെ വിനീതനായ കോര്‍ക്കറസിന്റെ തലയില്‍ ആന്‍ഡ്രോയിഡിന്റെ ആ പച്ച നിറത്തിലുള്ള ഭൂതം കയറിപ്പറ്റിയിരിക്കുന്നുവെന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ഇത് സ്വന്തമായ ഒരു കണ്ടുപിടിത്തമൊന്നുമല്ല. ടെക്നോളജി ലോകം ആ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന. അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രചാരമുള്ള കമ്പ്യൂട്ടര്‍ മാഗസിനായ പി.സി. വേള്‍ഡ് 2010-ലെ ഏറ്റവും മികച്ച 100 സോഫ്റ്റ്വെയറുകളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ആന്‍ഡ്രോയിഡിന്നായിരുന്നു. ശക്തമായ ആപ്ലിക്കേഷന്‍, അത്യന്തം ആകര്‍ഷകമായ ഇന്റര്‍ഫെയ്സ്, ഉപയോക്താവിന്റെ താല്‍പര്യമനുസരിച്ച് മികച്ച പേഴ്സനലൈസേഷന്‍ സൌകര്യം തുടങ്ങിയവയൊക്കെയാണ് ഇതിന്റെ സവിശേഷതകളായി പി.സി. വേള്‍ഡ് എടുത്തുപറയുന്നത്. ഏറ്റവും നല്ല മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം ഏതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഇയ്യിടെ ഒരു അഭിപ്രായ സര്‍വേ നടത്തിയപ്പോള്‍ പങ്കെടുത്ത തൊണ്ണൂറ്റേഴ് ശതമാനം പേരും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനാണ് വോട്ട് ചെയ്തത്. സര്‍വേയില്‍ പങ്കെടുത്തവരുടെ എണ്ണം എട്ട് ലക്ഷത്തി മുപ്പത്തയ്യായിരമാണെന്നറിയുമ്പോഴാണ് അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആന്‍ഡ്രോയിഡിന്റെ ജനപ്രീതി നാം മനസ്സിലാക്കുന്നത്.


ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ അടിസ്ഥാനമാക്കിയുള്ള ഗൂഗിളിന്റെ ഈ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റവുമായുള്ള അനുഭവങ്ങള്‍ കഴിഞ്ഞ ലക്കം ഇന്‍ഫോ കൈരളിയില്‍ ഈ ലേഖകന്‍ എഴുതിയിരുന്നു. തുടര്‍ന്ന് കോര്‍ക്കറസിന്റെ അടുത്ത സുഹൃത്തും കൊച്ചി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ടെക്നിക്കല്‍ മാനേജറുമായ വി.കെ. ആദര്‍ശ് സമാനമായ അനുഭവങ്ങള്‍ ടെലിഫോണിലൂടെ പങ്കുവക്കുകയുണ്ടായി. ആന്‍ഡ്രോയിഡ് ഫോണുകളുടെ വിവിധങ്ങളായ ഉപയോഗ തലങ്ങള്‍ സംബന്ധിച്ചാണ് അദ്ദേഹം ഏറെ വിശദീകരിച്ചത്. പിന്നീട്, ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഡിസംബര്‍ ലക്കത്തിന്റെ കവര്‍ സ്റ്റോറി തന്നെ ആന്‍ഡ്രോയിഡ് ആസ്പദമാക്കിയുള്ളതാണെന്ന വിവരം മാനേജിംഗ് എഡിറ്ററും എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജുമായ സോജന്‍ ജോസ് അറിയിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. ആന്‍ഡ്രോയിഡ് ഭൂതം മലയാളികള്‍ക്കിടയിലും സ്വാധീനമുറപ്പിച്ചു തുടങ്ങി എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. മൊബൈല്‍ മേഖലയില്‍ ആന്‍ഡ്രോയിഡിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഈ മുന്നേറ്റം കണക്കിലെടുത്ത് വീണ്ടും ഏതാനും കാര്യങ്ങള്‍ കൂടി എഴുതിപ്പോവുകയാണ്.


മൊബൈല്‍ ഫോണില്‍ ഇതുവരെ നാം ശീലിച്ച ഓപറേറ്റിംഗ് സിസ്റ്റങ്ങളെ അപേക്ഷിച്ച് ആന്‍ഡ്രോയിഡ് പുതിയൊരനുഭവം തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സമീപഭാവിയില്‍ കമ്പ്യൂട്ടറിന്റെ ഓപറേറ്റിംഗ് സിസ്റ്റവും ആന്‍ഡ്രോയിഡായി മാറുമോ എന്നുപോലും ചര്‍ച്ച നടക്കുന്ന സമയമാണിത്. സിംബിയാനും വിന്‍ഡോസ് മൊബൈലുമെല്ലാം ആന്‍ഡ്രോയിഡിന് മുമ്പില്‍ നിഷ്പ്രഭമാവുകയാണ്. സാക്ഷാല്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് എന്ന കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റവും നവാഗതനായ ഈ ആന്‍ഡ്രോയിഡിന് മുമ്പില്‍ മുട്ടുമടക്കുമോ എന്നുപോലും ടെക്നോളജി ലോകം സംശയിക്കുന്നു. വിന്‍ഡോസിന്റെയും സിമ്പിയാന്റെയുമൊക്കെ പുരോഗതിയും ഉന്നമനവും ഏതാണ്ട് നിലച്ച അവസ്ഥയിലെത്തിയിരിക്കയാണ്. എക്സ്.പിക്ക് ശേഷം വിന്‍ഡോസിന് പുതിയ പതിപ്പുകള്‍ വന്നെങ്കിലും അവയിലൊന്നും അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും കണ്ടെത്താനാവില്ല. ഏറെ പ്രചാരത്തിലുള്ള മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമായ സിമ്പിയാന്റെയും അവസ്ഥ ഇതുതന്നെ. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഏറെക്കുറെ ഒരൊറ്റ ഉപകരണമെന്ന നിലയിലേക്ക് ഒതുങ്ങിവരുന്ന അവസ്ഥായാണ് നാം കാണന്നത്. നോട്ട്ബുക്കിന് ശേഷം നെറ്റ്ബുക്കും ടാബ്ലെറ്റ് പി.സിയും ഐപാഡുമൊക്കെ ഇത്തരത്തിലെ പരിണാമ ദശകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ സമയത്താണ് പുതിയൊരു ബദലെന്ന നിലക്ക് ആന്‍ഡ്രോയിഡ് കടന്നുവരുന്നതെന്ന് നാം മനസ്സിലാക്കണം. അതും ഇന്റര്‍നെറ്റ് ലോകത്തെ അതികായന്‍മാരായ ഗൂഗിളിന്റെ പണിപ്പുരയില്‍ നിന്ന്.


ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിള്‍ പണം കൊയ്യുന്നത് ടണ്‍കണക്കിനാണ്. ആന്‍ഡ്രോയിഡ് പുറത്തുവന്നതോടെ ലാഭത്തിന്റെ ഭാരം പിന്നെയും കൂടുകയാണത്രെ. മറ്റാരുമല്ല, ഗൂഗിള്‍ തന്നെയാണ് ഇത് പറയുന്നത്. ആന്റി റുബിന്‍ എന്ന പാവം സോഫ്റ്റ്യെവര്‍ വിദഗ്ധന്‍ വികസിപ്പിച്ച ആന്‍ഡ്രോയിഡിനെ 2005^ലാണ് ഗൂഗിള്‍ വിലകൊടുത്ത് സ്വന്തമാക്കിയത്. കച്ചവടമുറപ്പിക്കാന്‍ ഇദ്ദേഹത്തിന് നല്‍കിയ സംഖ്യ എത്രയെന്ന് പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും 50 ദശലക്ഷം ഡോളറാണെന്നാണ് കേള്‍വി. ഇപ്പോഴും ആന്‍ഡ്രോയിഡ് ഡെവലപ്മെന്റ് ടീമിന്റെ തലവന്‍ എന്ന നിലക്ക് ഗൂഗിളിന്റെ സ്റ്റാഫില്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. അല്ലെങ്കില്‍ തന്നെ മാസം തോറും ഒന്നോ രണ്ടോ കമ്പനികളെ സ്വന്തമാക്കുന്ന ഗൂഗിള്‍ ഇത്തരം കാര്യങ്ങളൊക്കെ തുറന്ന് പറയണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം. അതേതായാലും തങ്ങള്‍ക്ക് ഏറ്റവുമധികം ഗുണം ചെയ്തത് ആന്‍ഡ്രോയിഡ് കച്ചവടമായിരുന്നുവെന്ന് ഗൂഗിള്‍ ഇപ്പോള്‍ തുറന്നു പറയുന്നു.


നേരത്തെ, അതായത് 1979^ല്‍ 'സിയാറ്റില്‍ കമ്പ്യൂട്ടര്‍ പ്രൊഡക്റ്റ്സ്' എന്ന ചെറിയൊരു കമ്പനിയിലെ സോഫ്റ്റ്വെയര്‍ വിദഗ്ധനായ ടിം പാറ്റേഴ്സണ്‍ വികസിപ്പിച്ച 'ക്വിക് ആന്റ് ഡേര്‍ട്ടി ഓപറേറ്റിംഗ് സിസ്റ്റം' (QDOS) എന്ന കമ്പ്യുട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റം അമ്പതിനായിരം ഡോളറിന് ബില്‍ഗേറ്റ്സ് വില കൊടുത്ത് സ്വന്തമാക്കുകയും പിന്നീട് എം.എസ്. ഡോസിന്റെയും വിന്‍ഡോസിന്റെയും വിവിധ പതിപ്പുകളായി അത് വികസിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്തു ലോകത്തെങ്ങുമുള്ള കമ്പ്യൂട്ടറുകളിലൊക്കെ ആധിപത്യം ചെലുത്തി മുന്നേറിയ മൈക്രോസോഫ്റ്റിന്റെ ചരിത്രം ഏല്ലാവര്‍ക്കും അറിയാമല്ലോ. ആന്‍ഡ്രോയിഡ് കച്ചവടത്തിലൂടെ ഈ ചരിത്രം ഇനി ഗൂഗിളിന്റെ ഊഴത്തിലൂടെ ആവര്‍ത്തിക്കുമോ എന്ന് ചിന്തിക്കുന്നത് രസാവഹമായിരിക്കും.


ആന്‍ഡ്രോയിഡ് ഫ്രീ സോഫ്റ്റ്വെയറാണ്. ഫ്രീ എന്നതിന് സ്വതന്ത്രമെന്നും സൌജന്യമെന്നും അര്‍ഥമുണ്ടല്ലോ. ഫ്രീസോഫ്റ്റ്വെയറില്‍ നല്ലൊരു വിഭാഗം സൌജന്യമല്ലെങ്കിലും ആന്‍ഡ്രോയിഡ് തികച്ചും സൌജന്യമായിട്ടാണ് ഗൂഗിള്‍ നല്‍കുന്നത്. അതായത് മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ സിസ്റ്റത്തില്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാന്‍ ഗൂഗിളിന്ന് പ്രത്യേകം ലൈസന്‍സ് ഫീസൊന്നും നല്‍കേണ്ടതില്ല. ഈ രിതിയില്‍ സൌജന്യമായി നല്‍കിയ ആന്‍ഡ്രോയിഡ് മുഖേന ഒരൊറ്റ വര്‍ഷത്തില്‍ ഗൂഗിളിന് ലഭിച്ചത് നൂറ് കോടി ഡോളറാണത് മറ്റെരത്ഭുതം. എങ്ങനെയുണ്ട് കച്ചവടം. സൌജന്യമായി നല്‍കിയ സാധനത്തലൂടെ ഏറ്റവുമധികം ലാഭമുണ്ടാക്കുക. അതാണ് ഗൂഗിളിന്റെ രീതി. ആന്‍ഡ്രോയിസ് സിസ്റ്റത്തിലെ പരസ്യങ്ങളിലൂടെയും ഈ ആവശ്യത്തിനായി തങ്ങള്‍ പുതുതായി വാങ്ങിയ ആഡ്മോബി (AdMobi) എന്ന കമ്പനിയിലൂടെയുള്ള പരസ്യങ്ങളിലൂടെയുയാണത്രെ ഇത്രയും ലാഭമുണ്ടിക്കിയത്.


2007^ല്‍ ഗൂഗിള്‍, സോണി എരിക്സണ്‍, എച്ച്.ടി.സി, ഇന്റല്‍, എല്‍.ജി, മോട്ടറോള, സാംസംഗ്, തോഷിബ, വോഡഫോണ്‍, ടി മൊബൈല്‍ തുടങ്ങിയ നാല്‍പത്തെട്ട് വന്‍കിട കമ്പനികള്‍ ചേര്‍ന്ന് 'ഓപണ്‍ ഹാന്‍ഡ്സെറ്റ് അലയന്‍സ്' എന്ന കൂട്ടായ്മക്ക് രൂപം നല്‍കി. ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തെ പിന്തുണക്കുകയും ശക്തിപ്പെടുത്തുകയും അതിന് പൊതുവായ ചില മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമാക്കിയ മുഖ്യ ദൌത്യം. ഗൂഗിളെന്ന ഇന്റര്‍നെറ്റ് ഭീമനോടൊപ്പം മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക്, കമ്പ്യൂട്ടര്‍ രംഗങ്ങളിലെ ഭീമന്‍മാരൊക്കെ ഒന്നിച്ച് ഒത്തൊരുമിച്ച് ഒരു പദ്ധതി മുന്നോട്ടു കൊണ്ടുപോയാല്‍ അതിന്റെ വിജയസാധ്യതയുടെയും ജനസമ്മതിയുടെയും കാര്യത്തില്‍ നാം സംശയിക്കേണ്ടതുണ്ടോ. വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തെ അപേക്ഷിച്ച് സ്ഥിരത, ലാളിത്യം, വിശ്വാസ്യത തുടങ്ങിയ ഒട്ടേറെ സവിശേഷ ഗുണങ്ങളുള്ള ലിനക്സാണ് ആന്‍ഡ്രോയിഡിന്റെ അടിസ്ഥാനമെന്നും നാം ഓര്‍ക്കണം. ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറായതിനാല്‍ ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ വികസിപ്പിക്കുന്ന കമ്പനികള്‍ക്കും വിദഗ്ധര്‍ക്കുമൊക്കെ ആന്‍ഡ്രോയിഡ് എളുപ്പത്തിലും അതേസമയം സൌജന്യമായും സ്വായത്തമാക്കാന്‍ സാധ്യമാകുന്നു.


ഗൂഗിളിന്റെ സേവനം പ്രയോജനപ്പെടുത്താത്ത കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ നമ്മില്‍ ആരുണ്ട്. ദശക്കണക്കിന് വരുന്ന ഗൂഗിള്‍ സേവനങ്ങളിലധികവും ആന്‍ഡ്രോയിഡ് സിസ്റ്റത്തിന് സ്വന്തം. ആന്‍ഡ്രോയിഡ് തന്നെയായിരിക്കും ഭാവിയിലെ താരമെന്ന് നമ്മളെക്കൊണ്ട് പറയിപ്പിക്കാന്‍ ഈ സവിശേഷതകള്‍ പോരേ. 2010 മൂന്നാം പാദമവസാനിക്കുമ്പോള്‍ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ കൂട്ടത്തില്‍ സിംബിയാന് ശേഷം രണ്ടാം സ്ഥാനം ആന്‍ഡ്രോയിഡ് പിടിച്ചടക്കിയെന്ന് പ്രസിദ്ധ മീഡിയാ കമ്പനിയായ 'ഗാര്‍ട്ട്ണര്‍' അതിസൂക്ഷ്മമായ കണക്കുകള്‍ നിരത്തിക്കൊണ്ട്് നിരീക്ഷിച്ചത്. ആന്‍ഡ്രോയിഡിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വിഹിതം 25.5 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നുവത്രെ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഈ വിഹിതം വെറും 3.5 ശതമാനമായിരുന്നു. ആപ്പിളിന്റെ ഐഫോണ്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബ്ലാക്ക് ബെറിക്ക് നാലാം സ്ഥാനം ലഭിക്കുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് മൊബൈല്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2014^ല്‍ ആന്‍ഡ്രോയിഡ് ഒന്നാം സ്ഥാനത്തെത്തുമെന്നും കണക്കാക്കുന്നു. 2007^ന് ശേഷം മാസംതോറും ആറിരട്ടി എന്ന തോതിലാണത്രെ ആന്‍ഡ്രോയിഡിന്റെ വളര്‍ച്ച.
ജിമെയില്‍, ഗൂഗിള്‍ ടോക്ക്, യ്യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ക്ക് പുറമെ ഫെയ്സ് ബുക്കും മൈസ്പെയ്സുമൊക്കെ ആന്‍ഡ്രോയിഡിലൂടെ നേരിട്ട് ആക്സസ് ചെയ്യാനാവും. ഈ കൂട്ടത്തിലേക്ക് അടുത്തിടെ യാഹൂ മെസ്സഞ്ചറും ആന്‍ഡ്രോയിഡ് പതിപ്പുമായി രംഗത്തെത്തി. പുഷ് നോട്ടിഫിക്കേഷന്‍ സംവിധാനത്തിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ നെറ്റിലെത്തിയാല്‍ ഉടന്‍ വിവരം ലഭിക്കും. മെസ്സഞ്ചറിനോടൊപ്പം യാഹൂ മെയിലും ആന്‍ഡ്രോയിഡ് സിസ്റ്റത്തില്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ സൌകര്യമുണ്ട്. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തു വെബ്മെയില്‍ സേവനം നല്‍കുന്ന സൈറ്റില്‍ കയറി മെയില്‍ ചെക്ക് ചെയ്യുന്ന പഴയ 'പുള്‍ മെയില്‍' രീതിക്ക് പകരം ഇന്‍ബോക്സില്‍ മെയില്‍ വരുന്ന നിമിഷം അത് നമ്മുടെ മൊബൈലില്‍ വായിക്കാന്‍ സാധ്യമാകുന്ന 'പുഷ് മെയില്‍' രീതിയാണ് പുതിയ സംവിധാനത്തിലുള്ളത്.


ആന്‍ഡ്രോയിഡ് ഡെസ്ക്ടോപ് തന്നെ ഏറെ ആകര്‍ഷകമാണ്. നിങ്ങളുടെ ആവശ്യാനുസരണം പ്രധാന ഡെസ്ക്ക് ടോപില്‍ ഇടത്തോട്ടും വലത്തോട്ടുമുള്ള വിരലനക്കത്തിലൂടെ ഇപ്പോള്‍ ഏഴ് ഡെസ്ക്ക്ടോപ് വരെ ലഭ്യമാക്കാം. ഓരോ വിഭാഗം പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകം ഡെസ്ക്ടോപ്. ആപ്ലിക്കേഷനുകളുടെ ഐക്കണ് പുറമെ പ്രത്യേകം വിഡ്ജറ്റുകളും ഇവ സപ്പോര്‍ട്ട് ചെയ്യുന്നു. ഉദാഹരണമായി കാലാവസ്ഥ അറിയാനും ഫെയ്സ് ബുക്കും ട്വിറ്ററും ആക്സസ് ചെയ്യാനുമൊക്കെ പ്രത്യേകം വിഡ്ജറ്റുകള്‍ ഡെസ്ക്ക്ടോപിലേക്ക് കൊണ്ടുവരാം. സ്ക്രീന്‍ അങ്ങേയറ്റം സംവേദകക്ഷമവും (സെന്‍സിറ്റീവ്) അത്ഭുകരമാംവണ്ണം വളരെ പെട്ടെന്ന് പ്രതികരണം ലഭിക്കുന്നതുമാണ്. ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം മള്‍ട്ടി ടച്ച് സംവിധാനത്തെ പിന്തുണക്കുന്നുണ്ടെങ്കിലും ആപ്ലിക്കേഷന്‍ കൂടി ഇതിന് അനുകൂലമായിരിക്കണമെന്ന വ്യവസ്ഥയുണ്ട്.


ആന്‍ഡ്രോയിഡിന് വേണ്ടി ഗൂഗിള്‍ രംഗത്തവതരിപ്പിച്ച മാര്‍ക്കറ്റ് ഏറെ ആകര്‍ഷകമാണ്. വ്യത്യസ്ത താല്‍പര്യക്കാരായ ഉപയോക്താക്കള്‍ക്കാവശ്യമായ മിക്ക ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകളും സൌജന്യമായും പണം നല്‍കിയും മാര്‍ക്കറ്റിലൂടെ മൊബൈല്‍ ഹാന്‍ഡ്സെറ്റില്‍ നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മാര്‍ക്കറ്റിലെ സോഫ്റ്റ്വെയറുകളുടെ എണ്ണം ഇതിനകം ഒരു ലക്ഷം കവിഞ്ഞു. രണ്ടര ലക്ഷം സോഫ്റ്റ്വെയറുകളുള്ള ഐഫോണിന്റെ ഇതേ സംവിധാനത്തെ ഗൂഗിള്‍ അതിവേഗം പിന്‍തള്ളുമെന്ന് തന്നെ കരുതാവുന്ന വിധത്തിലാണ് മാര്‍ക്കറ്റിലേക്കുള്ള സോഫ്റ്റ്വെയറുകളുടെ കൂട്ടിച്ചേര്‍ക്കല്‍ നടക്കുന്നത്. ആന്‍ഡ്രോയിഡിന് വേണ്ടി സമാന സേവനം നല്‍കുന്ന ഇതര വെബ്സൈറ്റുകളും നെറ്റിലുണ്ട്. slideme.com, Appbrain.com തുടങ്ങിയവ ഈ ഇനത്തിലെ പ്രധാനപ്പെട്ട വെബ്സൈറ്റുകളാണ്.


2008^ല്‍ വിപണിയിലെത്തിയ HTC Dream എന്ന ഹാന്‍ഡസെറ്റായിരുന്നു ആദ്യത്തെ ആന്‍ഡ്രോയിഡ് സിസ്റ്റം. G1 എന്ന പേരിലാണ് ഇതറിയപ്പെട്ടത്. പിന്നീട് ആ വര്‍ഷം തന്നെ എച്ച്.ടി.സിയുടെ 'മാജിക്', 'ഹീറോ' തുടങ്ങിയ സെറ്റുകളും വിപണിയിലെത്തി. തുടര്‍ന്നങ്ങോട്ട് ഇതര മൊബൈല്‍ ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളായ മോട്ടറോള, സാംസംഗ്. എല്‍.ജി, സോണി എരിക്സണ്‍ തുടങ്ങിയ പ്രമുഖ കമ്പനികളും ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയിലെത്തിക്കാന്‍ തുടങ്ങി. അതോടെ മൊബൈല്‍ ലോകം ആന്‍ഡ്രോയിഡ് സിസ്റ്റത്തിലേക്ക് കൂടുതലടുത്തു തുടങ്ങി. നമ്മള്‍ മലയാളികള്‍ ആന്‍ഡ്രോയിഡ് സിസ്റ്റം ഉപയോഗിച്ചു തുടങ്ങിയതും അടുത്തറിയുന്നതും ഇയ്യിടെ മാത്രമാണ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ക്കാണ് ആന്‍ഡ്രോയിഡ് ഹാന്‍ഡ്സെറ്റുകള്‍ ലഭിച്ചു തുടങ്ങിയത്.


വിവിധ കമ്പനികളുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ പ്രദര്‍ശിപ്പിക്കാനായി 'ഗൂഗിള്‍ ഫോണ്‍ ഗാലറി' എന്ന പേരില്‍ നെറ്റിലൊരു ഷോറൂം (http://www.google.com/phone/) തന്നെ ഗൂഗിള്‍ തുറന്നിരിക്കുന്നു. വ്യത്യസ്ത ഫോണുകളുടെ സവിശേഷതകള്‍ മനസ്സലാക്കാനും താരതമ്യ പഠനം നടത്താനും തുടര്‍ന്ന് ആവശ്യമാണെങ്കില്‍ ഓണ്‍ലൈനായി പര്‍ച്ചേസ് ചെയ്യാനും ഇവിടെ സൌകര്യമുണ്ട്. ഓണ്‍ലൈന്‍ പര്‍ച്ചേസിന് സൌകര്യമില്ലാത്തവര്‍ കോര്‍ക്കറസിനോട് ക്ഷമിക്കുക. എന്നാലും സൈറ്റിലൊന്ന് കേറി നോക്കുക. നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കും പോക്കറ്റിനും യോജിച്ച മൊബൈല്‍ ഹാന്‍ഡ് സെറ്റ് ഏതെന്ന് കണ്ടെത്താമല്ലോ.

പാഞ്ചജന്യം മണിയൂര്‍

panjajanyam
പാഞ്ചജന്യം
മണിയൂര്‍ സൌണ്ട് ഓഫ് യൂത്ത് പാഞ്ചജന്യം മണിയൂര്‍ ,ബ്ലോഗ്‌ലോകത്തേക്ക് ഒരല്പം, മണിയൂര്‍ നെ കുറിച്ച് . പഴയ കടത്തനാട് ലെ ഒരു പ്രദേശമാണിത് കുറ്റ്യാടി പുഴയുടെ കരവലയ ത്തില്‍ പെട്ട പ്രദേശം എപ്പോഴും ശാന്ത ത കളിയാടുന്ന ഒരു കൊച്ചു ഗ്രാമമാണ്‌ ഇത് . വിദ്യ് ഭ്യാസ, സാസ്കാരിക, സാഹിത്യ , കായിക മേഘലകളില്‍ എന്നും മുന്നിലാണ് ഇ ഗ്രാമം പഴയ കാലത്ത് നെയിത്തു തൊഴിലാക്കിയ സാലിയ സമുദായ ക്കാര്‍ ആണ് ഇവിടെ ഉള്ളവരില്‍ ഇന്നു അതികവും മണിയൂര്‍ ശ്രീ വപ്രത്ത് ഭഗവതിയാണ് ഈ പ്രദേശ ത്തെ ഉയര്‍ച്ചക്ക് കാരണം എന്ന് വിശ്വസിക്കാം .
പക്ഷെ മണീയുർ ഇന്ന് ഒരുപാട് മാറിയെ യെന്നാലും, മാറാത്തവയാണ് കൂടുത് ലും ഒരിക്കലു തീരാ ശാപം പൊലെ തുടരുന്ന് യാത്രാ ക്ലേശം, വള്വുംകളും തിരിവുകളും മാത്രം കാണാവുന്ന റോഡും, പഴ്യ കാലത്ത് പഞ്ചായ്ത്തിലെ എല്ലാവരും ആശ്രയിച്ചിരുന്ന് മണീയൂർ തെരു [maniyur theru ]ഇന്ന് വെറും ഓർമ്മ മാത്രം പുതിയ കച്ചവട സാ/പന മൊ മറ്റ് പുതിയ സംരഭ ങളൊ ഓഫിസു കളൊ ബാങ്ക് കളോ ഇന്നു മണീയൂർ തെരുവിലില്ല, മണീയൂർ തെരുവിൽ വരെന്ഡ് പല സ്/പനഗളൂ പഞ്ചായത്തീൽ പല ഭാഗങ്ങ് ളീൽ ആയത്[ maniyur theru] ദോഷം ചെയ്യു ന്നുപാഞ്ചജന്യം മണിയൂര്‍ മെബര്‍ മാര്‍ ഉണ്ണികൃഷ്ണന്‍ തലക്കല്‍ ,സന്ദീപ്‌ വി എം, വിപിന്‍ ആര്‍ വി ,സൂരജ് വി ആര്‍ ,ശ്യംജിത് , ശ്രിലെഷ്
കെ പി ,രാഹുല്‍ രാജ് ,അജിന്‍

 
Design by Wordpress Theme | Bloggerized by Free Blogger Templates | JCPenney Coupons